Tuesday, February 7, 2012

പിഴച്ചത് ആര്‍ക്ക്? ദൈവത്തിനോ ? അതോ നമ്മള്‍ക്കോ?

എത്ര വലിയ വിശ്വാസിക്കും ദൈവം എത്ര തന്നെ അരൂപനെന്നു വിശ്വസിച്ചാലും ,ദൈവത്തെ ഓര്‍ത്തു പ്രാര്‍ഥിക്കുമ്പോളും ഒരു രൂപം മനസ്സില്‍ വരും .അത് ഓരോരുത്തരുടെ മനസിന്‍റെ പ്രത്യേകത പോലെ ഇരിക്കും.ഇതൊരു ശാസ്ത്ര സത്യമാണ് .അതല്ല എന്ന് കളവു എത്ര പറഞ്ഞാലും സത്യം അതായിരിക്കും .അത് ദൈവത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല .ഒരുദാഹരണം പറയാം :നമ്മള്‍ ''ആന'' എന്ന് ചിന്തിക്കുമ്പോള്‍ ആനയുടെ രൂപം ഒരു മാത്രയെങ്കിലും മനസ്സില്‍ വരുന്നു .അത് പോലെ ഒരു ബിന്ദു വായിട്ടെങ്കിലും സന്കല്പ്പിക്കാതെ ഒന്നിനെയും സ്മരിക്കാന്‍ സാധ്യം അല്ല .സംശയമുള്ളവര്‍ക്ക് അത് പരീക്ഷിച്ചു നോക്കാവുന്നതാണ് ഇതൊരു വെല്ലുവിളി കൂടെയാണ് .അങ്ങനെയിരിക്കെ ഏതെങ്കിലും വസ്തുവിനെ മുന്നില്‍ കണ്ടു പ്രാര്‍ത്ഥിച്ചാല്‍ അത് ദൈവത്തിന്‍റെ അടുക്കലേക്ക് തന്നെയാണ് എത്തുന്നത്‌ ആ വസ്തുവല്ല  അതില്‍ ഭക്തന്‍ അര്‍പ്പിക്കുന്ന സത്യസന്ധതയും ,നിഷ്കളങ്കതയും അര്‍പ്പണമനോഭാവവും ആണ് യഥാര്‍ത്ഥത്തില്‍ പ്രധാനമായത്  ,അപ്പോള്‍ ഒരു രൂപത്തെ സങ്കല്‍പ്പിക്കാതെ പ്രാര്‍ത്ഥന സാധ്യമല്ലാതെ വരുമ്പോള്‍ വിഗ്രഹാരാധന എങ്ങനെ വലിയ പാപമാകും?  .   സ്രഷ്ടാവായ ദൈവം സ്വന്തം സൃഷ്ടിയെ (വിഗ്രഹങ്ങളെ)ഇത്ര മാത്രം ഭയപ്പെടുന്നത് എന്തിന്?.ഭയമുള്ളത് കൊണ്ടല്ലേ വിഗ്രഹാരാധന കടും പാപം ആയി ''ദൈവം" പ്രഖ്യാപിച്ചത് ?                                                     പിന്നെ സര്‍വശക്തനായ ദൈവം നീ വലിയവനെന്നുള്ള മുഖസ്തുതി കേട്ട് സന്തോഷിക്കാന്‍ മാത്രം''അല്‍പ്പന്‍'' എന്ന് വിശ്വസിക്കാന്‍ തരമില്ല ,''ശരിയും തെറ്റും ''സൃഷ്‌ടിച്ച ദൈവം   തന്‍റെ തന്നെ സൃഷ്ടിയായ  'തെറ്റ്' ചെയ്യുന്ന മനുഷ്യനെ നരകതീയില്‍ ഇട്ടു കഷ്ടപ്പെടുത്താന്‍ മാത്രം ക്രൂരനെന്നു വിചാരിക്കുന്നില്ല  ,അങ്ങനെയെങ്കില്‍  അവന്‍ കരുണാമയന്‍ എന്നുള്ള പേരിനു അര്‍ഹനല്ല .സ്രഷ്ടാവായ ദൈവം സ്വന്തം സൃഷ്ടിയെ ഭയപ്പെടുമോ .സര്‍വശക്തനായ ദൈവത്തിനു സ്വന്തം ഇഷ്ടം നടത്താന്‍ തന്‍റെ വെറുമൊരു സൃഷ്ടിയായ മനുഷ്യന്‍റെ സഹായം ആവശ്യം ഉണ്ടോ ?അദ്ദേഹം വിചാരിച്ചാല്‍ ഒരു നിമിഷം മതിയാകുമല്ലോ .പിന്നെ എന്തിനാണ് ദൈവം സ്വന്തം അഭിലാഷം (മതം പറയുന്ന രീതിയില്‍ )പൂര്‍ത്തീകരിക്കാന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നത് .എന്തിനാണ് മനുഷ്യര്‍ മതത്തിന്റെ പേര് പറഞ്ഞു പരസ്പരം വെട്ടി ചാവുന്നത് ,ഇതെല്ലാം അറിയുന്ന ദൈവം എന്തിനാണ് കയ്യും കെട്ടി നോക്കി ഇരിക്കുന്നത്? ..ചോദ്യങ്ങള്‍ ആണ് ഒരുപക്ഷെ  ഉത്തരം ലഭിക്കുമായിരിക്കും

3 comments:

  1. "എത്ര വലിയ വിശ്വാസിക്കും ദൈവം എത്ര തന്നെ അരൂപനെന്നു വിശ്വസിച്ചാലും, ദൈവത്തെ ഓര്‍ത്തു പ്രാര്‍ഥിക്കുമ്പോളും ഒരു രൂപം മനസ്സില്‍ വരും"

    തികച്ചും ബാലിശമാണ് രജിത് കൃഷ്ണന്‍റെ ഈ വാദം.

    രൂപമില്ലാത്ത പല വസ്തുക്കളും പ്രപഞ്ചത്തിലുണ്ട്. വൈദ്യുതി, വായു, കാന്തിക വലയം തുടങ്ങിയവ ഉദാഹരണങ്ങളാണ്. പ്രാപഞ്ചികമായ ഇത്തരം വസ്തുക്കളെപ്പോലും രൂപമില്ലാതെ തന്നെ അംഗീകരിക്കാന്‍ മനുഷ്യ മസ്തിക്ഷ്ക്കത്തിനു കഴിയുമെങ്കില്‍ പപഞ്ചാതീതനായ ദൈവത്തെ അരൂപിയെന്ന് വിശ്വസിക്കാന്‍ എന്താണ് പ്രയാസം?

    ReplyDelete
    Replies
    1. സലിം,
      അതത്രയെളുപ്പമല്ല. രജിതിന്റെ വാദം അത്ര ബാലിശമാണെന്ന് എനിക്ക് തോന്നുന്നില്ല. കാന്തികവലയം എന്നു പറയുമ്പോൾ നാം പണ്ട് ബുക്കിൽ കണ്ടുപഠിച്ച ചിത്രം തന്നെയല്ലേ മനസിൽ വരിക? വൈദ്യുതിയ്ക്കും വായുവിനും വരെ ഒരു pictorial തന്നെ ആയ ഒരു representation ആവശ്യമായി വരുന്നതും അതിനാലാണ്.

      താങ്കൾ അരൂപിയായ വൈദ്യുതിയും കാന്തികവലയവും സങ്കല്പിക്കുന്നുണ്ടെങ്കിൽ എനിക്ക് എതിരഭിപ്രായമില്ല, ഞാൻ കാണുന്നതുതന്നെയാണ് താങ്കൾ കാണുന്നത് എന്ന് എനിക്ക് ശഠിക്കാനാവില്ലല്ലൊ.

      Delete
    2. കാന്തിക വലയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സ്കൂളില്‍ പഠിച്ച ആ പരീക്ഷണം മനസ്സില്‍ തെളിഞ്ഞു വരുന്നു എന്നത് അംഗീകരിക്കുന്നു. അതെഴുതിയപ്പോള്‍ എന്‍റെ മനസ്സിലും അതു വന്നു എന്നത് വാസ്തവം തന്നെ. എന്നാല്‍, അത് കാന്തിക വലയത്തിന്‍റെ സാന്നിധ്യം തെളിയിക്കാന്‍ നടത്തുന്ന ഒരു പരീക്ഷ്ണം മാത്രമല്ലേ? അങ്ങനെ യുള്ള രേഖകള്‍ വാസ്തവത്തില്‍ ഉണ്ടോ? അതുപോലെത്തന്നെ വായുവും വൈദ്യുത്ക്കും എന്ത് pictorial representation ആണുള്ളത്?

      കല്‍ക്കി. (Salim)

      ഓടോ: അപ്പൂട്ടന്‍, ഞാന്‍ ഇപ്പോള്‍ കമന്‍റ് എഴുതുമ്പോള്‍ 'കല്‍ക്കി' ക്കു പകരം Salim PM എന്നാണു വരുന്നത്. ഇതുപോലൊരു 'പ്രതിസന്ധി' താങ്കളും മുമ്പ് അഭിമുഖീകരിച്ചിരുന്നു എന്നു ഞാന്‍ ഓര്‍ക്കുന്നു. എന്താണ് പരിഹാരം?

      Delete