Friday, November 4, 2011

മഴ



 ഇറയത്തു തെരു തെരെ പൊഴിയുന്ന മഴ തന്റെ 
കൈകളില്‍ കുളിരിന്റെ ധ്വനി മുഴക്കി 
അതിരിടും തൊടിയിലെ ചെടികളില്‍ പിടയുന്ന 
തുള്ളികള്‍ മേളമായ് തുടിമുഴക്കി 

അകലെ മരത്തിന്റെ കൊമ്പത്തു കൂട്ടിലായ്
കുറുകുന്ന കിളികളോ കൊക്കുരുമ്മി 
ചലപിലം ചിന്നം പൊഴിയുന്ന മഴയുടെ
താളത്തിത്തിനൊപ്പം ഗാനമോതി  

ഇറയത്തിരുന്നു ഞാന്‍ മഴതന്‍ മധുരമാം 
ശ്രുതിചെര്‍ന്ന സംഗീതമാസ്വതിക്കാന്‍
പ്രണയമോ വിരഹമോ കോപമോ ശോകമോ 
തിരിയാതെ ഞാനാങ്ങലിഞ്ഞിരുന്നു

1 comment:

  1. മഴയെ പറ്റി പറയാത്തവരില്ല പാടത്തവരില്ലാ
    ചിലര്‍ക്ക് മഴതന്‍ സംഗീതം പ്രണയമാണ് ചിലര്‍ക്ക് ശോകമാണ്
    ചിലര്‍ക്ക് രൌദ്രമാണ് ചിലര്‍ക്ക് വിരഹമാണ് അങ്ങനെ എത്ര ഭാവപ്പകര്ച്ചകളിലൂടെ അനുസ്സൂതം അവള്‍ നമ്മില്‍ നിറയുന്ന്നു

    ReplyDelete